കൊച്ചി: ചാവറ കൾച്ചറൽ സെന്റർ ആഗസ്റ്റ് 15ന് രാവിലെ 9.30 ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ ഗാനം, ദേശഭക്തിഗാനം മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയോദ്ഗ്രഥനത്തേക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക കൂടിയാണ് ലക്ഷ്യം. എൽ പി, യു പി, ഹൈസ്കൂൾ, പ്ലസ് ടു, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ ഗ്രൂപ്പിലും 7 മുതൽ 12 വരെ വിദ്യാർഥികൾക്ക് പങ്കെടുക്കാം ദേശഭക്തിഗാനത്തിന് സംഗീതോപകരണങ്ങൾ അനുവദനീയമല്ല എന്നാൽ ശ്രുതിപ്പെട്ടി അനുവദനീയമാണ്. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂളുകൾ ഓഗസ്റ്റ് 12ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് 9400068680, 9400 0 68686 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അറിയിച്ചു.










